Friday, October 23, 2009
ട്രാഫിക് പരിശീലനം
പറവൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ എസ്. എന്‍. വി. റോഡ് സേഫ്റ്റി ക്ലബ്ബ് അംഗങ്ങള്‍ക്കായി
ട്രാഫിക് നിയമ പരിശീലനം നടത്തി.
Thursday, October 22, 2009
റോഡ് സേഫ്റ്റിക്ലബ്ബ് ഉദ്ഘാടനം
എസ് എന്‍ വി റോഡ് സേഫ്റ്റി ക്ലബ്ബിന്റെ ഉദ്ഘാടനം പറവൂര്‍ എം എല്‍ എ ശ്രീ വി ഡി സതീശന്‍ നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ ശ്രീ കെ വി രാമകൃഷ്ണന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ശ്രീ എം വി ഷാജി സ്വാഗതവും, ഹെട്മിസ്ട്രെസ്സ് ശ്രീമതി പി ആര്‍ ലത നന്ദിയും രേഖപ്പെടുത്തി. പി ടി എ പ്രസിഡന്റ് ശ്രീ സി പി ജയന്‍, കൗണ്‍സിലര്‍ ശ്രീ ഡി രാജ്കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
റിട്ടയേര്‍ഡ് ഡെപ്യൂട്ടി ട്രാന്‍സ്പോ കമ്മീഷനാര്‍ ശ്രീ എം എന്‍ പ്രഭാകരന് ബോധവലക്കരണ ക്ലാസ്സ് നയിച്ചു.
ജോയിന്റ് ആര്‍ ടി ഓ ശ്രീ ജോസ് പോള്‍, മോട്ടോര്‍ വെഹികിള്‍ ഇന്‍സ്പെക്ട്ടര്‍ മാരായ ശ്രീ ജോജി പി ജോസ് , ശ്രീ ശിവന്‍ എന്നിവര്‍ സംബബ്ധിച്ചു.
സെമിനാര്‍
എസ്.എന്‍.വി.സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, പറവൂര്‍ നഗരത്തിലെ റോഡ് ഗതാഗതത്തെ കുറിച്ചുള്ള പ്രോജക്റ്റിന്റെ ഭാഗമായുള്ള സെമിനാര്‍ ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ ശ്രീ എം വി ഷാജി സാര്‍ നിര്‍വഹിച്ചു. ഹെട്മിസ്ട്രസ് ശ്രീമതി കെ വി ഐഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക ലത ടീച്ചര്‍ മറ്റു അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
പറവൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ശ്രീ ജോജി.പി.ജോസ് , ശ്രീ ശിവന്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു.
Monday, October 19, 2009
റോഡ് സേഫ്റ്റി ക്ലബ്ബ്
റോഡും വാഹനങ്ങളും നിത്യജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാകുന്ന ഈ വര്‍ത്തമാനകാലത്തില്‍
വിദ്യാര്‍ഥികളില്‍ റോഡു സുരക്ഷ, ട്രാഫിക് നിയമം എന്നിവയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും, ഗതാഗത പ്രശ്നങ്ങള്‍, സുരക്ഷ
എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും വേണ്ടി രൂപീകരിച്ചിട്ടുള്ള എസ്. എന്‍. വി. റോഡ് സേഫ്ററി ക്ലബ്ബിന്റെ
പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചാവേദിയാണിത്.....
വിദ്യാര്‍ഥികളില്‍ റോഡു സുരക്ഷ, ട്രാഫിക് നിയമം എന്നിവയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും, ഗതാഗത പ്രശ്നങ്ങള്‍, സുരക്ഷ
എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും വേണ്ടി രൂപീകരിച്ചിട്ടുള്ള എസ്. എന്‍. വി. റോഡ് സേഫ്ററി ക്ലബ്ബിന്റെ
പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചാവേദിയാണിത്.....
Subscribe to:
Posts (Atom)